കൊച്ചി | നടന് ദിലീപിനെതിരായ വധ ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിന് ഐ പി എസിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ക്രൈം ബ്രാഞ്ച് കേസെടുക്കുന്ന ഘട്ടത്തില്‍ ഡി ഐ ജി ദിലീപിനെ വിളിച്ച് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതിനാണ് അന്വേഷണം. ദിലീപിനെതിരായ സംവിധായകന് ബാലചന്ദ്ര കുമാറിന്‍്റെ പരാതിക്ക് തൊട്ടുടനെയായിരുന്നു ഈ ഫോണ്‍വിളി. ദിലീപ് വധഡൂഢോലചന നടത്തിയെന്ന് വെളിപ്പെടുത്തിയത് ബാലചന്ദ്ര കുമാറായിരുന്നു.
ജനുവരി എട്ടിന് വാട്ട്സാപ്പില്‍ വിളിച്ച് 4.12 മിനുട്ടാണ് സഞ്ജയ് കുമാര്‍ ഗുരുഡിന് ദിലീപുമായി സംസാരിച്ചത്. ഇതിന് ശേഷമാണ് കേസിലെ പ്രധാന തെളിവുകളായ ഫോണുകള്‍ ദിലീപ് മാറ്റിയതെന്നാണ് ക്രൈം ബ്രാഞ്ച് സംശയിക്കുന്നത്. മാത്രമല്ല, ദിലീപും കൂട്ടാളികളും പുതുതായി അഞ്ച് ഫോണുകള്‍ വാങ്ങുകയും ചെയ്തു. ഇതിനെല്ലാം വഴിവെച്ചത് ഗുരുഡിന്റെ ഫോണ്വിളിയാണോയെന്നത് സൂക്ഷ്മമായി പരിശോധിക്കുകയാണ് ക്രൈം ബ്രാഞ്ചിന്റെ ലക്ഷ്യം

