നടി ആക്രമിക്കപ്പെട്ട കേസ്:ഫാ.വിക്ടറിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഫാ.വിക്ടറിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് . നടന്‍ ദിലീപിന് ജാമ്യം ലഭിച്ച ശേഷം ഫാ.

വിക്ടര്‍ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ.വിക്ടറിന്റെ മൊഴി രേഖപ്പെടുത്തിയത് . ക്രൈംബ്രാഞ്ച് ഫാ.വിക്ടറിനോട് ആലുവ പൊലീസ് ക്ലബിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് ഫാ.വിക്ടര്‍.

ഇതുമായി ബന്ധപ്പെട്ട് നേരത്തേ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തിരുന്നു. മൊഴിയിലും ഇക്കാര്യത്തെക്കുറിച്ച്‌ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടതായും ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടര്‍ ദിലീപിനെ കണ്ടിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ബാലചന്ദ്രകുമാര്‍ ഫാ. വിക്ടര്‍ മുഖേനയാണ് ദിലീപിനോട് പണം ആവശ്യപ്പെട്ടിരുന്നതെന്നാണ് വിവരം. ദിലീപിന് ജാമ്യം ലഭിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായോ എന്നതില്‍ വ്യക്തത വരുത്താനും, കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുമാണു മൊഴിയെടുത്തത്.

prp

Leave a Reply

*