കാറില്‍ ആയുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍

കാറില്‍ ആയുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍

പാരിപ്പള്ളി: ആയുധങ്ങളുമായി കാറിലെത്തിയ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പാരിപ്പളളി പൊലീസ് ക​സ്​റ്റഡിയിലെടുത്തു.

എസ്.ഡി.പി.ഐ വര്‍ക്കല മണ്ഡലം പ്രവര്‍ത്തകരായ കിളിമാനൂര്‍ കാട്ടുചന്ത ബിസ്മി ഹൗസില്‍ ഗസ്സാലി (24), കല്ലമ്ബലം പുതുശേരിമുക്ക് വട്ടക്കൈത അല്‍ സുറൂരില്‍ അബ്ദുള്‍ ഹലിം (46), പളളിക്കല്‍ കാട്ടുപുതുശ്ശേരി താഴവിള നിസ്റ്റാര്‍കുട്ടി (39), നാവായിക്കുളം മരുതിക്കുന്നു ഡീസന്റ് മുക്ക് വടക്കെവിള വീട്ടില്‍ ഷാനവാസ് (42), വര്‍ക്കല പുത്തന്‍ചന്ത ചി​റ്റില കക്കാട് മൂസ സ്സോറില്‍ മുഹാസര്‍ (38) എന്നിവരെയാണ് കസ്​റ്റഡിയിലെടുത്തത്.

ജില്ലാ അതിര്‍ത്തിയായ കടമ്ബാട്ട്‌​കോണത്ത് ഇന്നലെ രാവിലെ 11ഓടെ പാരിപ്പളളി സി.ഐ അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. കാറില്‍ വെട്ടുകത്തിയും ഇരുമ്ബുവടികളും കണ്ടതോടെ കാര്‍ പൊലീസ് സ്‌​​റ്റേഷനിലേക്ക് മാ​റ്റുകയായിരുന്നു. കസ്​റ്റഡിയെടുത്തവരെ കരുതല്‍ തടങ്കലിലാക്കിയതായി പൊലീസ് പറഞ്ഞു.

prp

Leave a Reply

*