ക്യാമറയുടെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ച ലാലിന് ആദരാഞ്ജലി അര്‍പ്പിച്ചു പൃഥ്വിരാജ്

ക്യാമറയുടെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ച ലാലിന് ആദരാഞ്ജലി അര്‍പ്പിച്ചു പൃഥ്വിരാജ്,ഇന്നലെ മരിച്ച മലയാള സിനിമയിലെ സീനിയര്‍ ഫോക്കസ് പുള്ളര്‍ ലാലിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയെക്കുറിച്ച്‌ തന്നെ പഠിപ്പിച്ചതിന് നന്ദി പറഞ്ഞാണ് പൃഥ്വി സമൂഹമാധ്യമത്തില്‍ ലാലിന് ആദരവ് രേഖപ്പെടുത്തിയത്. ‘റെസ്റ്റ് ഇന്‍ പീസ് ലാലേട്ടാ. ഞാന്‍ ക്യാമറയെക്കുറിച്ചും ലെന്‍സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് താങ്കളില്‍ നിന്നാണ്.

ക്യാമറ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് താങ്കള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതെന്നും എന്നെ പഠിപ്പിച്ചതിന് നന്ദി. താങ്കളെ മിസ് ചെയ്യും ഞാന്‍’ പൃഥ്വി കുറിച്ചു. ദീര്‍ഘകാലമായ അനന്ദ് സിനി സര്‍വീസില്‍ ജോലി ചെയ്തിരുന്ന ആളാണ് ലാല്‍. മലയാളത്തിലെ മിക്ക ടെക്നീഷ്യന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. ആഷിക്ക് അബു ഉള്‍പ്പടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ലാലിന് ആദരാഞ്ജലി അര്‍പ്പിച്ചു.

prp

Leave a Reply

*