അബൂദബി: എമിറേറ്റില്‍ ബസ് യാത്രക്കാര്‍ക്ക് ഏറെ സഹായകരമായ സംവിധാനവുമായി ട്രാന്‍സ്‌പോര്‍ട്ട് സെന്‍ററും ഗൂഗ്ള്‍ മാപ്പും. യാത്ര പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിെന്റ സമയക്രമവും റൂട്ടും ബസ് നമ്ബറും നേരത്തെ ഗൂഗ്ള്‍ മാപ്പ് നോക്കി കണ്ടെത്താന്‍ സാധിക്കും. ഇതനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യാനും കഴിയും. അബൂദബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിെന്റയും ഗൂഗ്ളിെന്റയും പുതിയ സേവനത്തിലാണ് റൂട്ട്, ബസ് നമ്ബറുകള്‍ അടക്കം എല്ലാ വിവരങ്ങളും ലഭ്യമാവുക. എല്ലാ പൊതുഗതാഗത ഉപയോക്താക്കള്‍ക്കും ഗൂഗ്ള്‍ മാപ്‌സില്‍ ബസ് ഷെഡ്യൂളുകള്‍ തിരഞ്ഞെടുത്ത് അവരുടെ ദൈനംദിന യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യാം. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിെന്റയും ഭാഗമായ അബൂദബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ (ഐ.ടി.സി) ബുധനാഴ്ചയാണ് ഗൂഗ്ളിെന്റ സഹകരണത്തോടെ പൊതുഗതാഗത ബസ് ഡാറ്റ തത്സമയം അപ്‌ഡേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റ്‌സിലെ താമസക്കാരും സന്ദര്‍ശകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ യാത്രക്കാര്‍ക്കും പുതിയ തീരുമാനം ഏറെ ഗുണകരമാവും. ഇതിലൂടെ യാത്രക്കാര്‍ക്ക് സമയം ലാഭിക്കാന്‍ കഴിയും. അബൂദബിയില്‍ എളുപ്പവും സുരക്ഷിതവുമായ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ ഈ സേവനം ശ്രദ്ധേയമാക്കുമെന്ന് ഐ.ടി.സി അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

