ബസപകടം ; അഞ്ച് വര്‍ഷത്തിനിടെ പൊലിഞ്ഞത് രണ്ടായിരത്തിലേറെ ജീവനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ വിവിധ ബസപകടങ്ങളില്‍ മാത്രം 2825 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

2015 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ മാസം വരെയുള്ള കണക്കുകളാണിത്. ഇതില്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ മാത്രം 1818 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു . കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 1007 പേര്‍ക്കും നഷ്ടമായി .

ഇതേ കാലയളവില്‍ തന്നെ കെഎസ്‌ആര്‍ടിസി ബസുകള്‍ 4,847 അപകടങ്ങളില്‍ പെട്ടു. എന്നാല്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളുടെ എണ്ണം ഇതിലും കൂടുതലാണ് . 11,904 അപകടങ്ങളാണ് ഈ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഉണ്ടാക്കിയത്.

prp

Leave a Reply

*