ബി എസ് എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചുകൊന്നു

റായ്ഗഞ്ച്| പശ്ചിമബംഗാളില്‍ രണ്ട് ബി എസ് എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയിലെ റായ്ഗഞ്ചില്‍ ഇന്നലെ പുലര്‍ച്ചെ 3.30നാണ് സംഭവം. മഹേന്ദ്ര സിംഗ് ഭട്ടി, അനുജ് കുമാര്‍ എന്നിവരെ കോണ്‍സ്റ്റബിള്‍ ഉത്തം സൂത്രധാര്‍ ആണ് വാക്കേറ്റത്തെത്തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഇന്‍സ്‌പെക്ടര്‍ ഭട്ടിയും കോണ്‍സ്റ്റബിള്‍ കുമാറും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തിന് ശേഷം കീഴടങ്ങിയ ജവാനെ അറസ്റ്റ് ചെയ്തു. പ്രകോപനകാരണം അറിയില്ലെന്ന് പോലീസ് പറഞ്ഞു.

സഹപ്രവര്‍ത്തകരെ വെടിവെച്ച്‌ കൊല്ലാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ബി എസ് എഫ് പറഞ്ഞു.Dailyhunt

prp

Leave a Reply

*