ഭര്‍ത്താവിനെ കൊല്ലാന്‍ നവവധു പാലില്‍ വിഷം കലര്‍ത്തി; പ്രതികാരം കലാശിച്ചത് 13 പേരുടെ മരണത്തില്‍

ലാഹോര്‍:  കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ഒഴിവാക്കാന്‍ നവവധു ചെയ്ത കടുംകൈ ദുരന്തത്തില്‍ കലാശിച്ചു.  പാലില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച  യുവതിയുടെ കെണിയില്‍ ബന്ധുക്കളായ 13 പേര്‍ മരിച്ചു. 15 പേര്‍ ചികിത്സയിലാണ്.

പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നത്. വിവാഹശേഷം നടത്തിയ സല്‍ക്കാരത്തിനിടെയാണ് ദൗലത് പൗര്‍ സ്വദേശിനിയായ ആസിയ  ഭര്‍ത്താവ് അംജത്തിനെ കൊല്ലാന്‍ പാലില്‍ വിഷം ചേര്‍ത്തത്. എന്നാല്‍ അയാള്‍ പാല്‍ കുടിക്കാത്തതിനെ തുടര്‍ന്ന്  ബന്ധുക്കള്‍ അത് കൊണ്ട് ലസ്സി ഉണ്ടാക്കുകയും അത് ഇരുപത്തിയെട്ടു പേര്‍ ചേര്‍ന്ന്‍ കുടിക്കുകയുമായിരുന്നു.

ആസിയയുടെ സമ്മതമില്ലാതെയാണ് ഇവരുടെ വിവാഹം നടത്തിയത്. കാമുകനുമായുള്ള തന്‍റെ ബന്ധത്തെ കുറിച്ച്‌ ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും അയാള്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. ഈ പ്രതികാരമാണ് പതിമൂന്നു പേരുടെ മരണത്തില്‍ കലാശിച്ചത്. പിന്നീട് ആസിയ തന്നെ പോലീസില്‍ കുറ്റ സമ്മതം നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയുടെ കാമുകനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

 

prp

Related posts

Leave a Reply

*