ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യം

kerala_blasters_3042920f

കൊച്ചി: ഐഎസ്എൽ മൂന്നാം പതിപ്പിൽ സെമിഫൈനൽ പ്രവേശനം തേടുന്ന രണ്ടു ടീമുകൾ ഇന്ന് നേര്‍ക്കുനേര്‍. ഇന്ന് വൈകീട്ട് 7 മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെയും എഫ്സി പുണെ സിറ്റിയുടെയും മത്സരം അരങ്ങേറുക. നിലവില്‍ പോയിന്റ്‌ പട്ടികയില്‍ പുണെ നാലാമതും ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമാണ്. ഇന്നു ജയിക്കുന്ന ടീം 18 പോയിന്റുമായി മുന്നിലേക്കു കയറും. കളി സമനിലയില്‍ കലാശിച്ചാല്‍ അത് രണ്ടു ടീമിനും തൃപ്തികരമാവില്ല. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയോട് കടുത്ത പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് ആ ക്ഷീണം ഈ കളിയില്‍ തീര്‍ക്കണം. ഇനിയുള്ള ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

prp

Related posts

Leave a Reply

*