ടൊറെന്‍റോയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്‌ഫോടനം; 15 പേര്‍ക്ക് പരിക്ക്

ടൊറെന്‍റോ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്‍റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പതിനഞ്ചിലധികം ആളുകള്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കാനഡയിലെ മിസ്സിസൗഗ നഗരത്തിലെ ബോംബെ ഭേല്‍ എന്ന റസ്റ്റോറന്‍റിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് 10.30നായിരുന്നു സ്‌ഫോടനമുണ്ടായത്. കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും 15ല്‍ അധികം പേര്‍ക്ക് പരിക്കേ‌റ്റ‌തായാണ് റിപ്പോര്‍ട്ട്.  ഭീകരാക്രമണമാണോ എന്ന് വ്യക്തമല്ല. സാധാരണ നിരവധി ഇന്ത്യാക്കാര്‍ എത്തുന്ന ഭക്ഷണശാലയാണിത്.

ഇന്ത്യക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിക്കുകയുള്ളു.

prp

Related posts

Leave a Reply

*