മോദിയെ അധിക്ഷേപിച്ചെന്ന്; ഝാര്‍ഖണ്ഡില്‍ ജയ്ശ്രീറം വിളിക്കാനാവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ബി.ജെ.പിക്കാരുടെ ക്രൂരമര്‍ദനം

റാഞ്ചി: ഝാര്‍ഖണ്ഡിലെ ധാന്‍ബാദില്‍ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂര ആക്രമണം.

യുവാവിനെ ക്രൂരമായി മര്‍ദിച്ചശേഷം തുപ്പല്‍ നക്കിക്കുകയും സിറ്റ് -അപ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ബി.ജെ.പി എം.പിയായ പി.എന്‍. സിങ്ങി​ന്‍റെയും എം.എല്‍.എയായ രാജ് സിന്‍ഹയുടെയും മറ്റു പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു മര്‍ദനം.

​പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഝാര്‍ഖണ്ഡ് ബി.ജെ.പി തലവന്‍ ദീപക് പ്രകാശിനുമെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുമ്ബോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് യുവാവ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. യുവാവിനെ മര്‍ദിക്കുന്നതി​ന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച ബി.ജെ.പി പ്രവര്‍ത്തകര്‍ ധാന്‍ബാദിലെ ഗാന്ധി ചൗക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ വഴിയാ​ത്രക്കാരിലൊരാള്‍ നരേന്ദ്രമോദിക്കും ദീപക് പ്രകാശിനുമെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയതായി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പറയുന്നു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1479405514098241539&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Feastcoastdailymal-epaper-dh2208d1bf16d0440d8a2ad088fd39221e%2Famerikkakkarane%2Bvach%2Bvidiyo%2B15000%2Bnikshepichal%2B81000%2Brupa%2Bmalappurath%2Bnadannath%2Bindarnashanal%2Bthattipp-newsid-n348422044&sessionId=7496635b24f6c6a9db930e42afb80add4b418b6f&theme=light&widgetsVersion=9fd78d5%3A1638479056965&width=550px

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കാനും പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തി​ന്‍റെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സാമുദായിക അസ്വാരസ്യം സൃഷ്ടിക്കുന്നവരെ വെറുതെ വിടില്ലെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

മര്‍ദനമേറ്റ യുവാവി​ന്‍റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വിഡിയോയുടെ അടിസ്ഥാനത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടില്‍ പരിശോധന നടത്തുകയും നാലുപേരെ അറസ്റ്റ്​ ചെയ്യുകയും ചെയ്തു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അസിസ്റ്റന്‍റ് സൂപ്രണ്ട് മനോജ് സ്വര്‍ഗിയരി പറഞ്ഞു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-1&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1479400778267725824&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Feastcoastdailymal-epaper-dh2208d1bf16d0440d8a2ad088fd39221e%2Famerikkakkarane%2Bvach%2Bvidiyo%2B15000%2Bnikshepichal%2B81000%2Brupa%2Bmalappurath%2Bnadannath%2Bindarnashanal%2Bthattipp-newsid-n348422044&sessionId=7496635b24f6c6a9db930e42afb80add4b418b6f&theme=light&widgetsVersion=9fd78d5%3A1638479056965&width=550px

സംഭവത്തില്‍ കോണ്‍ഗ്രസും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും അപലപിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള ബില്‍ സംസ്ഥാനം ഇതിനകം പാസാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം കേസുകള്‍ ആവര്‍ത്തിക്കുകയാണെന്നും അവര്‍ പറയുന്നു.

അതേസമയം, അക്രമികള്‍ യഥാര്‍ഥത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരാണോയെന്ന് അന്വേഷിക്കുമെന്ന് ബി.ജെ.പി നേതാവ് സി.പി. സിങ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. യുവാവിനെ മര്‍ദിക്കാന്‍ ഒരു മുതിര്‍ന്ന നേതാവും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

prp

Leave a Reply

*