തിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയും പിന്മാറുന്നു; തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് അശോകന്‍ കുളനട

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് തിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ അശോകന്‍ കുളനടയും പിന്മാറാന്‍ സാദ്ധ്യത. പ്രാദേശികമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് അശോകന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത്. ഇക്കാര്യം ബി ജെ പി സംസ്ഥാന നേതൃത്വത്തെ അദ്ദേഹം ഉടന്‍ അറിയിക്കും.

അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് പകരം അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും രാജിവച്ചിരുന്നു. മണിപ്പുഴയിലെ കുടുംബയോഗത്തില്‍ പങ്കെടുക്കാനെത്തിയ അശോകനെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു.

ബി ജെ പിയുടെ മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സി മണികണ്‌ഠനും താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്മാറിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടി വിയിലൂടെയെന്നും ബി ജെ പി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്‌ഠന്‍ അറിയിച്ചു. നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ടീച്ചിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്‌ഠന്‍.

prp

Leave a Reply

*