തുടര്‍ച്ചയായ 12ാം ദിവസവും ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ 12ാം ദിവസവും ചോദ്യം ചെയ്യുന്നു. ബിനാമികള്‍ വഴി നിയന്ത്രിച്ച ബിനീഷിന്‍റെ സ്ഥാപനങ്ങളിലെ സാമ്ബത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യല്‍.

കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇ.ഡി പൊലീസ് സ്റ്റേഷന്‍ മാറ്റി. ഇതുവരെ കഴിഞ്ഞിരുന്ന വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്കാണ് ബിനീഷിനെ മാറ്റിയത്. പൊലീസുകാരുടെ ഫോണ്‍ ഉപയോഗിച്ച്‌ നിരവധിയാളുകളെ ബിനീഷ് വിളിച്ചുവെന്നാണ് ഇഡി പറയുന്നത്. ബിനീഷിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡിന്‍റെ വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ബുധനാഴ്‌ച വരെയാണ് ബിനീഷ് കസ്റ്റഡിയില്‍ തുടരുക.

prp

Leave a Reply

*