ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഇ.ഡി

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഒഴിഞ്ഞുമാറുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിക്കും. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണനയിലെടുക്കും.

ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്ബത്തിക ഇടപാട് നടത്തിയ റഷീദ്, അരുണ്‍ എസ്, ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടന്‍ എന്നിവരോടാണ് ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. അബ്ദുല്‍ ലത്തീഫിനോടും റഷീദിനോടും നേരത്തെ തന്നെ ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പലകാരണങ്ങളാല്‍ ഇരുവരും എത്തിയില്ല. ഇവര്‍ക്ക് രണ്ടാമതും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരെ നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഇ.ഡി വ്യക്തമാക്കി.

prp

Leave a Reply

*