സ്ക്രീന്‍ വിട്ട് ജനങ്ങളിലേക്കിറങ്ങാത്ത രജനീകാന്തിന് ആര് വോട്ട് ചെയ്യും?; പരിഹസിച്ച്‌ നടി രഞ്ജിനി

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ച്‌ തന്റെ നിലപാട് തുറന്നു പറഞ്ഞ് നടി രഞ്ജിനി. വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനാണ്.

താരം സ്‌ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ് എന്നാല്‍ യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് നടി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവേഴ്‌സില്‍ ചോദിച്ചത്.

ഒരിയ്ക്കലും’സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. സ്‌ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എംജിആര്‍ കാലത്തെ രാഷ്ട്രീയമല്ല ഇന്നുള്ളതെന്നും രഞ്ജിന് വ്യക്തമാക്കി.

നല്ല ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്?. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, ഇല്ല വരുന്നില്ല. എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങള്‍ വെറും കോമഡിയായി . തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ടീയത്തില്‍ വരുന്നത് ബുദ്ധിമുട്ടാണ് എന്നും നടി. കൂടാതെ ഇന്ന് നാട് നേരിടുന്ന ദുരന്തം ബുറെവി ചുഴലിക്കാറ്റാണ്, ജനങ്ങള്‍ ഭയത്തിലാണ് എന്നിട്ടും അദ്ദേഹം ബുറേവിയെ പറ്റി ഒരു വാക്ക് ജനങ്ങളോട് പറഞ്ഞില്ല, രഞ്ജിനി അഭിപ്രായം വ്യക്തമാക്കി.

prp

Leave a Reply

*