‘എത്ര നല്ല നടക്കാത്ത സ്വപ്​നം’: നി​ര്‍​ജീ​വ​മാ​യി ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി

ഒ​റ്റ​പ്പാ​ലം: നാ​ശ​ത്തിന്‍റെ വ​ക്കി​ലു​ള്ള നി​ള​യു​ടെ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്ക​മി​ട്ട ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി നി​ര്‍​ജീ​വാ​വ​സ്ഥ​യി​ല്‍.

​പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നു ശേ​ഷ​വും ന​ട​ക്കാ​തെ​പോ​യ നി​ര​വ​ധി പു​ഴ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍​ക്കൊ​ടു​വി​ല്‍ ഏ​റെ പ്ര​തീ​ക്ഷ​ക്ക് വ​ക ന​ല്‍​കി​യ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. ഏ​റെ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം 2018 മേ​യ് 21ന് ​ഒ​റ്റ​പ്പാ​ല​ത്ത് നി​ര്‍​വ​ഹി​ച്ച​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു.

കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന് പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര ഫ​ണ്ട് ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ലും ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ന്ന് പ്ര​ഖ്യാ​പ​ന പ്ര​ഭാ​ഷ​ണ​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു.

ഭാ​ര​ത​പ്പു​ഴ​യു​ടെ​യും നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ തോ​ടും കൈ​വ​ഴി​ക​ളും ഉ​ള്‍​പ്പെ​ട്ട ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ​യും മു​ഖ​ച്ഛാ​യ മാ​റ്റാ​ന്‍ ഉ​ത​കു​ന്ന പ​ദ്ധ​തി​യാ​യാ​ണ് ഇ​തി​നെ അ​ധി​കാ​രി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ല്‍, പ്ര​ഖ്യാ​പ​നം ന​ട​ത്തി മൂ​ന്നാം വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കാ​നി​രി​ക്കു​മ്ബോ​ഴും പ​ദ്ധ​തി ക​ട​ലാ​സി​ലാ​ണ്. മ​ഴ​ക്കു​റ​വ് ഏ​റ്റ​വു​മേ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന ജി​ല്ല​യി​ല്‍ ജ​ല​ല​ഭ്യ​ത​ക്ക് കൂ​ടു​ത​ല്‍ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന നി​ള​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ മു​ഖ്യ ല​ക്ഷ്യം.

ജി​ല്ല​യി​ലെ ഏ​ഴ് ന​ഗ​ര​സ​ഭ​ക​ളും 85 പ​ഞ്ചാ​യ​ത്തു​ക​ളും പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി‍െന്‍റ ഭാ​ഗ​മാ​യി അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന പു​ഴ​ക​ളു​ടെ നീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ പ്ലാ​ന്‍ ത​യാ​റാ​ക്കി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്.

എ​ന്നാ​ല്‍, നാ​ളി​തു​വ​രെ പ്ലാ​നോ നീ​ര്‍​ത്ത​ട അ​റ്റ്ല​സ് ത​യാ​റാ​ക്ക​ലോ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് വി​വ​രം. മ​ണ്ണ്, ജ​ലം, ജൈ​വ സ​മ്ബ​ത്ത് എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം തോ​ട്, ചി​റ, കു​ള​ങ്ങ​ള്‍ ഉ​ള്‍​െ​പ്പ​ടെ​യു​ള്ള ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രു​ന്നു.

prp

Leave a Reply

*