ബംഗ്ളാദേശില്‍ ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച്‌ 52 പേര്‍ മരിച്ചു, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ വെന്തുമരിച്ചു. അമ്ബതോളം പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ പലരുടെയും നില അതീവ ഗുരുതമാണ്.

നരിയംഗഞ്ചിലെ ഷെസാന്‍ ജ്യൂസ് ജ്യൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത് തീപിടിത്തം രൂക്ഷമാക്കി. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കാണ് പരിക്കേറ്റതില്‍ കൂടുതലെന്നാണ് റിപ്പോര്‍ട്ട്

prp

Leave a Reply

*