കരുനാഗപ്പള്ളി: ബുദ്ധിമാന്ദ്യമുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ റബര്‍ ടാപ്പിങ് തൊഴിലാളിക്ക് നാലുവര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്.
2019ല്‍ ശൂരനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴത്തുകയില്‍ 25,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷവും ഒരുവര്‍ഷവും വീതമാണ് തടവ്.
എന്നാല്‍ ശിക്ഷ ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ശിവപ്രസാദ് ഹാജരായി.

