ബഹിരാകാശ പേടകത്തിലെക്ക് പോയ അമേരിക്കന്‍ യാത്രികര്‍ തിരികെ ഭൂമിയിലെത്തി. ബഹിരാകാശ യാത്രികര്‍ ആയ ഡഗ് ഹര്‍ളിയും ബോബ് ബെന്കെനെയും വഹിച്ചു കൊണ്ട് പേടകമായ സ്പേസ് എക്സ് ഡ്രാഗണ്‍ കാപ്സുല്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഫ്ലോറിടക്ക് സമീപം പെന്‍സക്കോളയില്‍ പതിച്ചു. നാല്‍പ്പത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് പേടകത്തെ വെള്ളത്തില്‍ ലാന്റ് ചെയ്യിക്കുന്നതില്‍ നാസ വിജയിക്കുന്നത്. കടലില്‍ പതിപ്പിച്ച പേടകത്തെയും യാത്രികരെയും നേരത്തെ സജ്ജമാക്കിയ കപ്പലില്‍ തിരികെ എത്തിച്ചു.
അമേരിക്കന്‍ സമയം ഉച്ച തിരിഞ്ഞു 2:48 നായിരുന്നു പേടകം ഭൂമിയിലേക്കെത്തിയത്. പേടകത്തിന് സമീപം ചില സ്വകാര്യ ബോട്ടുകള്‍ ഉണ്ടായിരുന്നത് ആശങ്കയുണ്ടാക്കി. പേടകത്തില്‍ നിന്നും പുറത്തു വരുന്ന നൈട്രജന്‍ ടെട്രോക്സൈഡ് എന്ന വാതകം ഉണ്ടാക്കിയേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളാണ് ഇതിനു കാരണം. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ അവരെ അവിടുന്ന് മാറ്റുകയായിരുന്നു.
ബഹിരാകാശ പേടകത്തില്‍നിന്ന് വിട്ട ഉടന്‍ വാഹനത്തിന്റെ വേഗത ഒരു മണിക്കൂരില്‍ 17,500 മൈലായിരുന്നു. അന്തരീക്ഷത്തിലെത്തിയതോടെ അത് മണിക്കൂറില്‍ 350 മൈലായി ചുരുക്കി. വെള്ളത്തില്‍ ഇടിച്ചിറങ്ങുമ്ബോള് മണിക്കൂറില്‍ 15 മൈലായിരുന്നു വേഗത.
വലിയ അഭിമാനം തോന്നുന്നതായി വീട്ടിലെത്തിയതിന് ശേഷം ഹര്ലെ പ്രതികരിച്ചു. രണ്ട് മാസം മുമ്ബാണ് ഇവര്‍ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ശനിയാഴ്ചയാണ് ഇവര്‍ ഭൂമിയിലേക്കുള്ള തിരിച്ചുള്ള യാത്ര ആരംഭിച്ചത്. ഭൂമിയിലേക്ക് തിരിച്ചെത്തിയ യാത്രികരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു.
എലോണ്‍ മസ്ക്കിന്റെ സ്പേസ് എക്സ് ഇതോടെ യാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോയി തിരികെ എത്തിക്കാന്‍ ശേഷിയുള്ള ആദ്യത്തെ സ്വകാര്യ സ്ഥാപനമായി മാറി. ഈ വിജയത്തോടെ ബഹിരാകാശ വിനോദ് സഞ്ചാരത്തിന് വേഗം കൈവരുമെന്നാണ് കരുതുന്നത്.

