വീണ്ടും വൈറസ്; പ്രത്യുല്‍പാദന ശേഷി നശിപ്പിക്കുന്ന ഗുരുതര ബാക്ടീരിയ ചൈനയില്‍ പടരുന്നു

കൊറോണ വൈറസിന് പിന്നാലെ ഗുരുതരമായ മറ്റൊരു രോഗബാധ ചൈനയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബാക്ടീരിയ മൂലമുള്ള രോഗബാധ ആയിരത്തിലധികം പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്ടീരിയ പരത്തുന്ന ബ്രൂസെല്ലോസിസാണ് ചെനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പടരുന്നത്. ചൊവ്വാഴ്ചയാണ് ഗുരുതരമായ രോഗബാധ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ഒരു ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയിലുണ്ടായ ലീക്ക് മൂലമാണ് ബാക്ടീരിയ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

മാള്‍ട്ടാപനിയെന്നാണ് ഈ രോഗം അറിയപ്പെടുന്നത്. മൃഗങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയേയാണ് ഈ രോഗം പ്രധാനമായും ബാധിക്കുക. ജന്തുജന്യ രോഗമാണ് ഇത്. ബ്രൂസെല്ല വിഭാഗത്തിലെ ബാക്ടീരിയകളാണ്രോഗം പടര്‍ത്തുന്നത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സോവിലെ ആരോഗ്യ കമ്മീഷന്‍റെ അടിസ്ഥാനത്തില്‍ 3245 പേരിലാണ് ഇതിനോടകം വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ വൃഷ്ണ സഞ്ചി വീര്‍ക്കുന്നതിനും പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടുന്നതും ഈ രോഗം ബാധിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങളാണ്.

prp

Leave a Reply

*