മലമ്ബുഴ: മലമ്ബുഴ ചെറാട് മലയില്‍ പാറയിടുക്കില്‍ കുടുങ്ങി സൈന്യം അതിസാഹസികമായി രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുക്കും.
വനമേഖലയില്‍ അതിക്രമിച്ചു കയറിയതാണ് കുറ്റം.
കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 32 പ്രകാരമാണ് കേസെടുക്കുക. ഒരുവര്‍ഷം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുമ്ബ് വാളയാര്‍ സെക്ഷന്‍ ഓഫിസര്‍ ബാബുവിന്റെ മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്ക്കെതിരെ കേസെടുക്കുന്നതും പരിഗണനയില്‍. സ്വാഭാവിക നടപടിയാണെന്നാണ് വനംവകുപ്പ് പറയുന്നത്.
ഇന്നലെ രാവിലെയോടെയാണ് 43 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത്. ഊട്ടി വെല്ലിങ്ടണ്ണിലെ സൈനികനായ ബി ബാലകൃഷ്ണ്ന് കയറ് കെട്ടി ഇറങ്ങി ബാബുവിനെ മുകളിലേക്ക് കൊണ്ടുവരികയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബു ആരോഗ്യനില വീണ്ടെടുക്കുകയാണ്.

