തൃശൂര്‍: കോവിഡ് വൈറസ് ചികിത്സയ്ക്ക് കേന്ദ്ര ആയുര്‍വേദ റിസര്‍ച്ച് കൗണ്‍സില്‍ (സി.സി.ആര്.എ.എസ്) വികസിപ്പിച്ചെടുത്ത ആയുര്‍വേദ ഔഷധമായ ആയുഷ് 64 ന്റെ വിതരണം ഏറ്റെടുത്തതായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എ.എം.എ.ഐ) വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മരുന്ന് വിതരണം നടത്തപ്പെടുന്നത്. ആയുഷ് 64 മരുന്ന് സ്വീകരിക്കാന്‍ തയ്യാറായ മേല്പറഞ്ഞ ജില്ലകളിലെ രോഗികള്‍ 7034940000 എന്ന ആയുര്ഹെല്പ് കാള്‍ സെന്ററുമായി ബന്ധപ്പെടാനും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മരുന്നും സമീപത്തുള്ള ആയുഷ്64 വിതരണം ചെയ്യുന്ന ഡോക്ടര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്ന് എ.എം.എ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ്, ജനറല്‍ സെക്രട്ടറി ഡോ.സാദത്ത് ദിനകര്‍ എന്നിവര്‍ വ്യക്തമായി അറിയിച്ചു.

