ആയൂര്‍വേദാശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനത്തില്‍ കേന്ദ്ര സര്‍ക്കാരിന് അവഗണന

ചാലക്കുടി: പത്മഭൂഷണ്‍ വൈദ്യരത്‌നം രാഘവന്‍ തിരുമുല്‍പ്പാടിന്റെ സ്മരണാര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ ഒന്‍പത് കോടി ചെലവില്‍ നിര്‍മിക്കുന്ന ആയൂര്‍വേദാശുപത്രിയുടെ നിര്‍ മ്മാണോദ്ഘാടനത്തില്‍ കേന്ദ്ര സര്‍ക്കാരിന് അവഗണന. നഗരസഭയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നേട്ടമായി മാറ്റാനാണ് പരിപാടി.

പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഫï് ഉപയോഗിച്ചാണ് 50 കിടക്കയുള്ള ആയൂര്‍വേദാശുപത്രി നിര്‍മിക്കുന്നത്. നിര്‍മ്മാണത്തിനാവശ്യമായ 60 സെന്റ് സ്ഥലം നഗരസഭ വിട്ടു നല്‍ക്കുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാഘവന്‍ തിരുമുല്‍പ്പാടിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തെ കുറിച്ച്‌ ആയുഷ് വകുപ്പിന്റെ കലïറില്‍ ഉള്‍പ്പെടുത്തുകയും തപ്പാല്‍ വകുപ്പ് അദ്ദേഹത്തിന്റെ സ്റ്റാമ്ബും

പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ആയൂര്‍വേദാശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇതും നഗരസഭയുടെയും സര്‍ക്കാരിന്റേയും വലിയ നേട്ടമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ആയി നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ പങ്കെടുപ്പിക്കാമെങ്കിലും ആരോഗ്യ മന്ത്രി ശൈലജയാണ് നിര്‍മ്മാണോദ്ഘാടനം നടത്തുന്നത്.

ബിജെപിയുടെ നഗരസഭയിലെ ഏക പ്രതിനിധിയായ കെ.എം. ഹരിനാരായണനേയും പരിപാടിയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞയാഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്നര കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച താലൂക്ക് ആശുപത്രിയുടെ ഓപി ബ്ലോക്കിന്റെ നിര്‍മ്മാണത്തിലും

കേന്ദ്ര സര്‍ക്കാരിനെ അവഗണിച്ചിരുന്നു.

prp

Leave a Reply

*