അയല്‍വാസിയെ കുടുക്കാന്‍ ‘ദൃശ്യം’ മോഡല്‍ ഗൂഡാ​ലോചന; കൊലപാതകക്കേസ്​ ​പ്രതി വെടിയേറ്റ്​ ആശുപത്രിയില്‍

ന്യൂഡല്‍ഹി: ദൃശ്യം സിനിമയില്‍ നിന്ന്​​ പ്രേരണയുള്‍കൊണ്ട് അയല്‍വാസി തന്നെ ആക്രമിച്ചതായി വരുത്തിത്തീര്‍ക്കാന്‍ കൊലപാതകക്കേസ്​ പ്രതി നടത്തിയ ശ്രമം വിഫലമായി.

വടക്കന്‍ ഡല്‍ഹിയിലെ മജ്​നു കാ തില്ല നിവസിയായ അമര്‍ പാല്‍ ഈ വര്‍ഷം മേയ്​ 29നാണ്​ 60 ദിവസത്തെ ഇടക്കാല ജാമ്യത്തില്‍ ജയിലില്‍ നിന്ന്​ പുറത്തിറങ്ങിയത്​. 2019ല്‍ അയല്‍വാസിയായ ഓംബിറി​െന്‍റ മാതാവിനെ കൂട്ടുകാര്‍​ക്കൊപ്പം കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു അമര്‍ പാല്‍. സംഭവം നടന്ന അന്ന്​ മുതല്‍ അമര്‍പാലും സുഹൃത്തുക്കളും ജയിലിലായിരുന്നു.

​ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കേസില്‍ സാക്ഷികളായ ഒംബീറി​െന്‍റ കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തി കേസില്‍ നിന്ന്​ ഊരാര്‍ അമര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്നാണ്​ ഓംബീറും കുടുംബവും തന്നെ ആക്രമിച്ചതായി വരുത്തിത്തീര്‍ക്കാന്‍ സഹോദരന്‍ ഗുഡ്ഡുവിനെയും ബന്ധു അനിലിനെയും കൂട്ടി അമര്‍ ഗൂഡാലോചന നടത്തിയതായി പൊലീസ്​ പറഞ്ഞു.

അമര്‍ ആദ്യം ത​െന്‍റ ബന്ധുക്കള്‍ക്ക്​ ‘ദൃശ്യം’ സിനിമ കാണിച്ച്‌​ കൊടുത്തു. സിനിമ കണ്ടതി​െന്‍റ അടിസ്​ഥാനത്തില്‍ ചില രംഗങ്ങള്‍ പുനര്‍ചിത്രീകരിക്കുകയും അതുവഴി സാക്ഷിക​ളെ ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം.

പദ്ധതിയുടെ അടിസ്​ഥാനത്തില്‍ ഓംബിറും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുന്നതായും പ്രതികാരത്തി​​െന്‍റ ഭാഗമായി തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും അമര്‍ ആളുകളെ വിശ്വസിപ്പിച്ചു. ആക്രമണ സമയത്ത്​ സംഗതി കൈവിട്ട്​ പോകാതിരിക്കാന്‍ നാടന്‍ തോക്കാണ്​ അമര്‍ തയാറാക്കി വെച്ചത്​. അനില്‍ ത​െന്‍റ ബന്ധുവായ മനീഷിനെയും കൂടെകുട്ടി.

അനില്‍ അമറിനെതിരെ വെടിവെക്കുമെന്നും ഇത്​ ഓംബീറും കുടുംബവും ചെയ്​തതാണെന്ന്​ വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതി. താന്‍ ഇടക്കിടെ പോകാറുള്ള ഖൈബര്‍ ചുരത്തിലാണ്​ അമര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്​. ഏറെ പരിചയക്കാര്‍ പ്രദേശത്തുള്ളതിനാല്‍ അവര്‍ ത​െന്‍റ വാദം അംഗീകരിക്കുമെന്ന്​ കരുതി. ജൂണ്‍ 29ന്​ ഖൈബര്‍ ചുരത്തിലൂടെ ഒരു മണിക്കൂര്‍ ചുറ്റിയടിച്ച്‌​ നടന്ന അമര്‍ തന്നെ ചിലര്‍ പിന്തുടരുന്നുവെന്ന്​ കാണിക്കാന്‍ ശ്രമിച്ചു. ശേഷം ഗഡ്ഡുവിനെ വിളിച്ച്‌​ പ്ലാന്‍ നടപ്പാക്കാന്‍ നോക്കി. അമറിനെ വെടിവെച്ച ശേഷം അനില്‍ ഗുഡ്ഡുവിനും മനീഷിനുമൊപ്പം രക്ഷപെട്ടു.

പരിക്കേറ്റ നിലയില്‍ സുഹൃത്തി​െന്‍റ അടുത്തെത്തിയ അമര്‍ തന്നെ ഓംബിറും കുടുംബവും ആക്രമിച്ചതായി പറഞ്ഞു. കേസിനായി നോര്‍ത്ത്​ ഡി.സി.പി ആ​േന്‍റാ അല്‍ഫോണ്‍സ്​ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ജൂലൈ രണ്ടിന്​ നടത്തിയ അന്വേഷണത്തില്‍ അമറി​െന്‍റ കുടുംബം ഓംബീറി​െന്‍റ കുടുംബത്തില്‍ കുറ്റം ചാര്‍ത്തി. എന്നാല്‍ അവരുടെ വാദത്തില്‍ പൊലീസിന്​ വൈരുധ്യം തോന്നി.

പൊലീസ്​ നടത്തിയ ചോദ്യം ചെയ്യലില്‍ അനില്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഗൂഡാലോചനയുടെ ചുരുളഴിഞ്ഞു. അമറിനെ വെടിവെച്ച തോക്ക്​ അനിലി​െന്‍റ അടുത്ത്​ നിന്ന്​ പൊലീസ് കണ്ടെത്തി. അമര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്​. മനീഷിനും ഗുഡ്ഡുവിനുമായി പൊലീസ്​ തെരച്ചിലിലാണ്​. ​

prp

Leave a Reply

*