
തൃശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ സഹപൊലീസുകാരുടെ മര്‍ദനമേറ്റത് പരാതിപ്പെട്ടതിന് പൊലീസുകാരനെ സ്ഥലംമാറ്റിയും പ്രതികാരം. പരാതികള്‍ ഒതുക്കാനും ഉന്നത ഇടപെടല്‍. മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരെന്റ പരാതിയില്‍ നടപടിയെടുക്കാതെ ഇയാളെ അടൂര്‍ കെ.എ.പി ബറ്റാലിയന് മൂന്നിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അക്കാദമിയിലെ ഹവില്‍ദാറായ കൊല്ലം സ്വദേശിയെയാണ് കായിക പരിശീലനത്തിെന്റ ഭാഗമായി നടക്കാനിറങ്ങിയ നേരത്ത് കാമ്ബസില്‍ മദ്യപിച്ചിരുന്ന സഹ പൊലീസുകാരടങ്ങിയ സംഘം മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തകര്‍ക്കുകയും 10,000 രൂപ…
