ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ വ്യക്തമാക്കി. ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മയും സ്ഥിരീകരിച്ചു.
പ്രഭവകേന്ദ്രത്തില്‍ 17 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടത്. 6.4 തീവ്രതയുള്ള ഭൂചലനമാണുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
പലയിടത്തും ജനം വീടുകളില്‍നിന്ന് ഇറങ്ങിയോടി. അസമിലെ തേസ്പുരിന് പടിഞ്ഞാറ് 43 കിലോമീറ്റര്‍ മാറിയാണു പ്രഭവകേന്ദ്രം.
രാവിലെ 7.51ഓടെയായിരുന്നു ഭൂചലനമെന്നും സീസ്മോളജി സെന്റര്‍ വ്യക്തമാക്കി. വടക്കന്‍ ബംഗാളിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു
.
അസമില്‍ നാശനഷ്ടം ഉണ്ടായതായാണ് വിവരം. ആദ്യ ചലനത്തിനുശേഷം 7.55ന് 4.3 തീവ്രതയുള്ളതും 8.01ന് 4.4 തീവ്രതയുള്ളതുമായ ചലനങ്ങളുണ്ടായി. തേസ്പുര്‍, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്കു കേടുപാടു സംഭവിച്ചു.
അതേസമയം, 6.2 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ (ഇഎംഎസ്സി) പറയുന്നു. എന്നാല്‍ 6.0 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

