ആര്യന്‍ ഖാന്റെ സഹതടവുകാര്‍ക്ക് കോളടിച്ചു; ജാമ്യം ലഭിച്ച സന്തോഷത്തില്‍ വാഗ്ദാനം… സഹായമുറപ്പ്

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം ജയിലില്‍ കഴിഞ്ഞവര്‍ക്ക് വന്‍ വാഗ്ദാനം. വ്യാഴാഴ്ച വൈകീട്ട് ജാമ്യം കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞപ്പോഴാണ് ആര്യന്‍ ഖാന്‍ സഹതടവുകാര്‍ക്ക് വേണ്ട സഹായം പുറത്തിറങ്ങിയാല്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതത്രെ. ജാമ്യം ലഭിച്ചുവെന്ന് ജയില്‍ ഉദ്യോഗസ്ഥരാണ് ആര്യന്‍ ഖാനെ അറിയിച്ചത്. വളരെ സന്തോഷത്തോടെയാണ് ഈ വേളയില്‍ ആര്യനെ കാണാനായത് എന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു. കൂടാതെ കൂടെ സെല്ലില്‍ കഴിഞ്ഞവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. കുടുംബങ്ങളെ സാമ്ബത്തികമായി സഹായിക്കാമെന്നും നിത്യവൃത്തിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നും ആര്യന്‍ ഖാന്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

prp

Leave a Reply

*