അരുണാചല്‍ പ്രദേശില്‍ ആറ് വിഘടനവാദികളെ സുരക്ഷസേന വധിച്ചു, എകെ 47 ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടികൂടി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് വിഘടനവാദികളെ സുരക്ഷസേന വധിച്ചു. അസം റൈഫിള്‍സും അരുണാചല്‍ പ്രദേശ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിഘടനവാദികളെ വധിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ഏറ്റുമുട്ടല്‍.

സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ പോലീസും സുരക്ഷസേനയും ഇപ്പോഴും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. എകെ 47 ഉള്‍പ്പെടെയുള്ള നിരവധി ആയുധ ശേഖരങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തു. എന്‍എസ് സിഎന്‍ (ഐഎം) വിഘടനവാദികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അസം റൈഫിളിലെ ഒരു ജവാന് പരിക്കേറ്റിട്ടുണ്ടെന്നും അരുണാചല്‍ പ്രദേശ് ഡി.ജി.പി. ആര്‍.പി ഉപാദ്ധ്യായ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പരിക്കേറ്റ ജവാനെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

prp

Leave a Reply

*