തിരുവനന്തപുരം: അറസ്റ്റിന് പിന്നാലെ പിസി ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു. കൈരളി TV റിപ്പോര്‍ട്ടര്‍ ഷീജക്ക് നേരെയാണ് PC ജോര്‍ജിന്റെയും കൂട്ടാളികളുടെയും അക്രമം.
പീഡനത്തിനിരയായ സ്ത്രീയുടെ പേര് പിസി ജോര്‍ജ്ജ് വെളിപ്പെടുത്തിയിരുന്നു. ഇത് തെറ്റല്ലേ എന്ന ഷീജയുടെ ചോദ്യത്തിന് തന്റെ പേര് പറയട്ടെ എന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു പിസി ജോര്‍ജ്. ഷീജയെ അപമാനിച്ച ജോര്‍ജിന്റെ നടപടിയെ അപ്പോള്‍ തന്നെ ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകര്‍
പ്രതിഷേധിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണങ്ങള്‍. പി സി ജോര്‍ജ് പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. കേസില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു.

