ആരോഗ്യ രംഗത്ത് വിപ്ലവമൊരുക്കി AI; അല്‍ഷിമേഴ്‌സ് രോഗത്തിന് പ്രതിവിധിയുമായി ഗവേഷകര്‍

നമ്മുടെയെല്ലാം ജീവിതത്തിലൊഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഘടകമായി മാറി കൊണ്ടിരിക്കുകയാണ് ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി’ന്റെ (എഐ) സാധ്യതകള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല വിപ്ലവങ്ങള്‍ക്കും ഊര്‍ജമേകാന്‍ സാധ്യതയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലും വന്‍ തോതില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്.

ഇതുപോലെ ആരോഗ്യ രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ വളരെ വലുതാണ്. പല തരത്തിലുള്ള മാറ്റങ്ങള്‍ ഇതിനോടകം തന്നെ ആരോഗ്യ രംഗത്തും വന്നു കഴിഞ്ഞു. കൂടുതല്‍ മാറ്റങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റജന്‍സിലൂടെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് ഗവേഷകര്‍. അതുപോലെ, അല്‍ഷിമേഴ്സ് രോഗത്തിന് നിലവില്‍ ലഭ്യമാകുന്ന മരുന്നുകളെ വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു മെത്തേഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടു കൂടി ഗവേഷകര്‍ ഇപ്പോള്‍ വികസിപ്പിച്ച്‌ എടുത്തിട്ടുണ്ട്.
അന്വേഷണം നടക്കുകയാണെന്ന് സുരേന്ദ്രന്‍

ഈ വര്‍ദ്ധിച്ചു വരുന്ന, ദുര്‍ബല ന്യൂറോ ഡീജനറേറ്റീവ് അവസ്ഥയ്ക്കായി നിലവിലുള്ള ചികിത്സകളെ പുതിയ ചികിത്സാ രീതികളിലേക്ക് മാറ്റാന്‍ ദ്രുതവും ചിലവു കുറഞ്ഞതുമായ മാര്‍ഗത്തെ ഈ രീതി പ്രതിനിധീകരിക്കുന്നു. പ്രധാനമായും, മരുന്നുകളുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് തെറാപ്പിക്ക് പുതിയതും ഇതുവരെ കണ്ടുപിടിക്കാത്ത കാര്യങ്ങളും കണ്ടെത്താന്‍ സഹായകരമാകും.

‘അല്‍ഷിമേഴ്സ് രോഗത്തിന് എഫ്ഡിഎ അംഗീകരിച്ച മരുന്നുകള്‍ പുനര്‍നിര്‍മ്മിക്കുന്നത്, ഫലപ്രദമായ ചികിത്സ വേഗത്തിലാക്കുന്നതിന് സഹായിക്കുന്ന ആകര്‍ഷകമായ ഒരു ആശയമാണ് – പക്ഷേ നിര്‍ഭാഗ്യവശാല്‍, മുമ്ബ് അംഗീകരിച്ച മരുന്നുകള്‍ക്ക് പോലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഗണ്യമായ വിഭവങ്ങള്‍ ആവശ്യമാണ്, ഇത് അല്‍ഷിമേഴ്സ് രോഗികളുടെ എല്ലാം മരുന്നുകളും വിലയിരുത്തുന്നത് സാധ്യമാകുകയില്ല. അതിനാല്‍ ഞങ്ങള്‍ മരുന്നുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ഫ്രെയിം വര്‍ക്ക് നിര്‍മ്മിച്ചു.”- ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകന്‍ ആര്‍ടെം സൊകോലോവ് പറഞ്ഞു.’

നേച്ച്‌വര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അവരുടെ ടീം, ഡിആര്‍ഐഎഡി (ഡ്രഗ്ഗ് റിപ്പര്‍പ്പസിംഗ് ഇന്‍ അല്‍ഷിമേഴ്സേര്‍സ് ഡിസീസ്) എന്ന അവരുടെ ഫ്രെയിം വര്‍ക്കിനെക്കുറിച്ച്‌ വിശദീകരിച്ചു, അതില്‍ മെഷീന്‍ ലേണിംഗിനെക്കുറിച്ച്‌ പറയുന്നു. മരുന്നുകള്‍ ഉപയോഗിക്കുമ്ബോള്‍ മനുഷ്യരുടെ മസ്തിഷ്ക ന്യൂറല്‍ സെല്ലുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കിയാണ് ഡ്രഗ്ഗ് റിപ്പര്‍പ്പസിംഗ് ഇന്‍ അല്‍ഷിമേഴ്സേര്‍സ് ഡിസീസ് പ്രവര്‍ത്തിക്കുന്നത്.

ഒരു മരുന്ന് ഉപയോഗിക്കുമ്ബോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ രോഗത്തിന്റെ തീവ്രതയുടെ മോളിക്യുലര്‍ മാര്‍ക്കേര്‍സുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ഈ രീതി നിര്‍ണ്ണയിക്കുന്നു. മസ്തിഷ്ക രോഗങ്ങള്‍ക്ക് ഗുണകരവും ദോഷകരവുമായ മരുന്നുകള്‍ തിരിച്ചറിയാനും ഈ സമീപനം ഗവേഷകരെ അനുവദിച്ചു.

എഫ് ഡി എ അംഗീകരിച്ചതും ചികിത്സാപരമായി പരിശോധിച്ച്‌ ഉറപ്പിച്ചതുമായ 80 മരുന്നുകളിലേക്ക് ടീം സ്ക്രീനിംഗ് രീതി പ്രയോഗിച്ചു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ബ്ലഡ് ക്യാന്‍സര്‍ എന്നീ രോഗത്തോട് പോരാടുന്നവര്‍ക്കായി ഉപയോഗിക്കുന്നതിന് നിരവധി ആന്റി-ഇന്‍ഫ്ലമേറ്ററി മരുന്നുകള്‍ ഉപയോഗിക്കുന്ന ഒരുകൂട്ടം ആളുകളുടെ ലിസ്റ്റ് ലഭ്യമായിരുന്നു. ഈ മരുന്നുകള്‍ ജാനസ് കൈനാസ് ഇന്‍ഹിബിറ്ററുകള്‍ എന്നറിയപ്പെടുന്ന ഒരുതരം മരുന്നുകളില്‍പ്പെടുന്നു. കൂടുതല്‍ അന്വേഷണത്തിനായി മറ്റ് സാധ്യതകളുള്ള ചികിത്സകളിലേക്കും ഈ ടീമിന്റെ ലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

prp

Leave a Reply

*