കരസേന ജവാന് കോവിഡ് 19 സ്ഥിരീകരിച്ചു, പടര്‍ന്നത് ഇറാനില്‍ പാേയി തിരികെ വന്ന പിതാവില്‍ നിന്നും

ന്യൂഡല്‍ഹി: കരസേന ജവാന് കൊറോണ സ്ഥിരീകരിച്ചു. ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചത്. തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. ജവാന് കൊറോണ സ്ഥിരീകരിച്ചതോടെ ജവാന്റെ കുടുംബത്തെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 147 ആയി. ഇന്ന് പശ്ചിമബംഗാളില്‍ 18 വസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത്. മാഹാരാഷ്ട്രിയല്‍ 42 പേരും കേരളത്തില്‍ 24 പേരുമാണ് കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്നത്. ഇന്ത്യയില്‍ കൊറോണ ബാധിച്ച്‌ ഇതുവരെ മൂന്ന് പേര്‍ മരിച്ചു.

prp

Leave a Reply

*