“യഥാര്‍ത്ഥജീവിതം ഇന്ത്യയിലാണ്”; ഇന്ത്യന്‍ സൈന്യത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട പാക് ഭീകരന്റെ ഭാര്യ

Wife of Slain Terrorist

ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യത്തിന് പിന്തുണയുമായി കൊല്ലപ്പെട്ടപാക്ഭീകരന്റെ ഭാര്യ (Wife of Slain Terrorist).

ഭീകരര്‍ക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടില്‍ ഇന്ത്യയെ അനുകൂലിച്ചാണ് അവര്‍ രംഗത്തെത്തിയത്. ഹൈദര്‍പോര ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം വധിച്ച പാക് ഭീകരന്റെ ഭാര്യ റസിയ ബീബിയാണ് സൈന്യത്തെ പ്രശംസിച്ച്‌ പരസ്യമായെത്തിയത്.

അതോടൊപ്പംഭീകരതവളര്‍ത്തുന്ന പാകിസ്ഥാനെ റസിയ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം മുജാഹിദ് ആയി കൊല്ലപ്പെട്ടാല്‍ ഒരു ഭീകരനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കില്ലെന്നും റസിയ തുറന്നടിച്ചിരുന്നു. ഹൈദര്‍പോര ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയ്‌ക്കെതിരെ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇതിനിടെയാണ് സുരക്ഷാസേനയെയും ഇന്ത്യയെയും പിന്തുണച്ച്‌ പാക് ഭീകരന്റെ ഭാര്യ തന്നെ രംഗത്ത് വന്നിരിക്കുന്നത്. റസിയ കശ്മീര്‍ സ്വദേശിനിയാണ്.

സിയ ബീബിയുടെ വാക്കുകള്‍ ഇങ്ങനെ:

‘യഥാര്‍ത്ഥ ജീവിതം പാകിസ്താനില്‍ അല്ല. അത് ഇന്ത്യയില്‍ ആണ്. ഇസ്ലാമിന്റെ പേരിലാണ് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നത്. ജമ്മു കശ്മീരിലെ യുവാക്കളെ നശിപ്പിക്കുന്നത് പാകിസ്താന്‍ ആണ്. പാക് ഏജന്റുമാരാണ് ഇവരെ വഴിതെറ്റിക്കുന്നത്. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിച്ച്‌ അവരുടെ ജീവിതം നരക തുല്യമാക്കുക മാത്രമല്ല, മറിച്ച്‌ അവരുടെ കുടുംബത്തെ ദുരിതക്കയത്തില്‍ ശിഷ്ടകാലം ജീവിക്കാന്‍ വിടുക കൂടിയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞു. ഇത്തരം ഏജന്റുകളുടെ സ്വാധീനവലയത്തില്‍ ആരും പെട്ടുപോകരുതെന്ന് നിര്‍ദ്ദേശിച്ച റസിയ ഒരു സാഹചര്യത്തിലും ആരും മുജാഹിദ് ആകരുതെന്നും അഭ്യര്‍ത്ഥിച്ചു.

ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യത്തിന് പിന്തുണയുമായി കൊല്ലപ്പെട്ടപാക്ഭീകരന്റെ ഭാര്യ (Wife of Slain Terrorist).
ഭീകരര്‍ക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടില്‍ ഇന്ത്യയെ അനുകൂലിച്ചാണ് അവര്‍ രംഗത്തെത്തിയത്. ഹൈദര്‍പോര ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം വധിച്ച പാക് ഭീകരന്റെ ഭാര്യ റസിയ ബീബിയാണ് സൈന്യത്തെ പ്രശംസിച്ച്‌ പരസ്യമായെത്തിയത്.

സിയ ബീബിയുടെ വാക്കുകള്‍ ഇങ്ങനെ:

prp

Leave a Reply

*