ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ കുറഞ്ഞു; ഏറ്റവും കുറഞ്ഞ മരണം റിപ്പോര്‍ട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 45,951 കോവിഡ് -19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 817 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 11 ന് ശേഷം ഏറ്റവും കുറഞ്ഞ മരണമാണ് ഇന്ത്യ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും ദിവസേനയുള്ള മരണനിരക്ക്‌ 1,000 ല്‍ താഴെയാണ്. ഏറ്റവും കൂടുതല്‍ ആളപായമുണ്ടായത് മഹാരാഷ്ട്രയിലാണ് (231), തമിഴ്‌നാട്ടില്‍ 118 പേര്‍ മരിച്ചു.

അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള കൊറോണ വൈറസിന്റെ എണ്ണം ഇപ്പോള്‍ 3,03,62,848 ആണ്, സജീവമായ കോവിഡ് -19 കാസലോഡ് 5,37,064 ആയി കുറഞ്ഞു.

prp

Leave a Reply

*