Apple iPhone 12 Pro|ഐഫോണ്‍ 12 പ്രോ ഓണ്‍ലൈന്‍ വില്‍പന തുടങ്ങി; പഴയ ഫോണിന് 34,000 രൂപവരെ ലഭിക്കും! link…

https://ekaro.in/enkr2020103149450576

‌ആപ്പിള്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ ‌ഇപ്പോള്‍ ആപ്പിള്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറില്‍ വാങ്ങാം. ഐഫോണ്‍ 12 പ്രോയുടെ വിവിധ വര്‍ണങ്ങളിലുള്ള വേരിയന്റുകള്‍ ഇപ്പോള്‍ വാങ്ങാവുന്നതാണ്. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ്, പുതിയ പസഫിക് ബ്ലൂ എന്നീ വര്‍ണങ്ങളിലാണ് ഫോണുകള്‍ ലഭ്യമാകുന്നത്. ഐഫോണ്‍ 12 പ്രോയുടെ വില, അടിസ്ഥാന 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,19,900 രൂപയാണ്. 256 ജിബി ഓപ്ഷന് 1,29,900 രൂപയും. 512 ജിബി സ്റ്റോറേജ് ഓപ്ഷന് 1,49,900 രൂപയാണ് വില. നവംബര്‍ 12 മുതല്‍ ഐഫോണ്‍ 12 പ്രോയുടെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. –

ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവ 2020ല്‍ പുറത്തിറങ്ങുന്ന ഐഫോണാണ്. പ്രിഓര്‍ഡറുകളിലൂടെ ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുന്ന ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ മാക്‌സ് ഡെലിവറികള്‍ നവംബര്‍ ആദ്യം മുതല്‍ ആരംഭിക്കും. ആപ്പിള്‍ ഐഫോണ്‍ 12 മിനി, ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ്, മറ്റ് രണ്ട് ഐഫോണുകള്‍ എന്നിവ നവംബര്‍ 6 ന് ലൈവ് ഫോര്‍ പ്രീഓര്‍ഡറുകളിലേക്ക് പോകുകയാണ്. ഷിപ്പിംഗ് നവംബര്‍ 13 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ഐഫോണ്‍ 12 പ്രോയ്ക്ക് പകരമായി നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കണമെങ്കില്‍ ആപ്പിള്‍ ട്രേഡ്-ഇന്‍ ഓപ്ഷനും ലഭ്യമാണ്. വിവിധ ഘടകങ്ങളെ ആശ്രയിച്ച്‌ നിങ്ങള്‍ക്ക് 34,000 രൂപ വരെ ലഭിക്കും. നിങ്ങളുടെ നിലവിലുള്ള ഐഫോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ കൈമാറ്റം ചെയ്യാനും അതുവഴി പുതിയ ഐഫോണ്‍ വാങ്ങുമ്ബോള്‍ തല്‍ക്ഷണ കിഴിവ് നേടാനും ആപ്പിള്‍ ട്രേഡ്-ഇന്‍ ഓപ്ഷനിലൂടെ സാധിക്കും. അടയ്‌ക്കേണ്ട അന്തിമ ബില്ലില്‍ തുക ക്രമീകരിക്കുകയാണ് ചെയ്യുക. ഏത് സ്മാര്‍ട്ട്‌ഫോണും എക്സ്ചേഞ്ച് ചെയ്യാമെന്ന് ആപ്പിള്‍ പറയുന്നു. ഇപ്പോള്‍ കൈയിലുള്ള ഫോണിന്റെ അവസ്ഥ സംബന്ധിച്ച്‌ ഉപയോക്താവിനോട് ചോദിച്ച്‌ മനസ്സിലാക്കും. പുതിയ ഐഫോണ്‍ 12 പ്രോ ഡെലിവറി സമയത്ത് ഇവ പരിശോധിച്ചുറപ്പിക്കുമ്ബോള്‍ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണ്‍ നിങ്ങള്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പുതുക്കി നിശ്ചയിക്കുന്ന തുക അടയ്ക്കേണ്ടിവരും.

വാങ്ങിയ തീയതി മുതല്‍ രണ്ട് വര്‍ഷത്തേക്ക് വാറന്റി നീട്ടുന്ന ആപ്പിള്‍കെയര്‍ + കവറേജ് ചേര്‍ക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്. ആകസ്മികമായ കേടുപാടുകളില്‍ നിന്നുള്ള പരിരക്ഷ, ബാറ്ററി കവറേജ്, ആപ്പിള്‍ വിദഗ്ധരുടെ സഹായം ലഭിക്കുന്നതിനുള്ള മുന്‍ഗണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഐഫോണ്‍ 12 പ്രോയ്ക്കുള്ള ആപ്പിള്‍കെയര്‍ + പാക്കേജിന് 26,900 രൂപയാണ് വില. നിരവധി തരത്തിലുള്ള പേയ്‌മെന്റ്, ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, കാര്‍ഡ് ഓണ്‍ ഡെലിവറി, റുപേ കാര്‍ഡുകള്‍ എന്നിവയ്ക്കുള്ള ഇഎംഐ ഓപ്ഷനുകള്‍ പേയ്‌മെന്റ് രീതികളായി സ്വീകരിക്കും. ഇപ്പോള്‍, കോവിഡ് വ്യാപനം കാരണം ക്യാഷ് ഓണ്‍ ഡെലിവറി ലഭ്യമല്ല.

ആപ്പിള്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭിക്കുന്ന എല്ലാ ഓര്‍ഡറുകളും സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി കോണ്‍ടാക്റ്റ്ലെസ് ഡെലിവറിയായാണ് എത്തിക്കുക. ഇന്ത്യയിലുടനീളം ഡെലിവറികള്‍ ലഭ്യമാണ്. ഡെലിവറി രസീത് സ്ഥിരീകരിക്കുന്നതിന് ഓര്‍ഡറുകളില്‍ കൈയൊപ്പിന്റെ ആവശ്യമില്ല.

ഏതെങ്കിലും പ്രത്യേക ഐഫോണ്‍ വേരിയന്റിനെക്കുറിച്ച്‌ നിങ്ങള്‍ക്ക് അറിയേണ്ടതുണ്ടെങ്കില്‍, അല്ലെങ്കില്‍ ഏത് ഐഫോണിന് എന്തെല്ലാം സവിശേഷതകളാണുള്ളത്, അല്ലെങ്കില്‍ നിങ്ങളുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഐഫോണ്‍ സ്പെഷ്യലിസ്റ്റുമായി ചാറ്റുചെയ്യാനുള്ള ഓപ്ഷനുമുണ്ട്. നിങ്ങള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആപ്പിള്‍ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടാനും സഹായം നേടാനും കഴിയും. ഡെലിവറി ഓപ്ഷനുകള്‍, പേയ്മെന്റ് രീതികള്‍, കോണ്‍ഫിഗറേഷനുകള്‍ എന്നിവ അറിയാനും പ്രീ-പര്‍ച്ചേസ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ഈ സ്പെഷ്യലിസ്റ്റുകള്‍ക്ക് നിങ്ങളെ സഹായിക്കാനാകും. ഐഫോണ്‍ നിങ്ങളുടെ കൈയില്‍ എത്തികഴിഞ്ഞാല്‍, ഒരു ആപ്പിള്‍ സ്പെഷ്യലിസ്റ്റുമായി സംസാരിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. ഫോണ്‍ സെറ്റിങ്ങുകള്‍ക്കും ഒപ്പം നിങ്ങളുടെ വ്യക്തിഗത അഭിരുചി അനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താനുമുള്ള വഴികളും അവരില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും.

prp

Leave a Reply

*