അനില്‍ പനച്ചൂരാന്‍െറ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യം; അസ്വാഭാവിക മരണത്തിന് കേസ്

ആലപ്പുഴ: അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍െറ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍.

അനില്‍ പനച്ചൂരാന്‍െറ മരണത്തില്‍ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കായാംകുളം പൊലീസാണ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ മരണ കാരണത്തെക്കുറിച്ച്‌ വ്യക്തത വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അനില്‍ പനച്ചൂരാന്‍െറ (55) മരണം. വീട്ടില്‍ തലചുറ്റി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.

prp

Leave a Reply

*