ഉംപൻ ചുഴലിക്കാറ്റ് തീരങ്ങളിൽ വീശി അടിക്കുന്നു .ജാഗ്രത പാലിക്കാന്‍ മുന്നറിപ്പ് .

മധ്യപടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 6 മണിക്കൂറിലും തുടര്‍ന്നുള്ള 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും സമുദ്രസ്ഥിതി അതിപ്രക്ഷുബ്ധമായി തുടരും. അതിനാല്‍, അടുത്ത 24 മണിക്കൂറില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലും വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും മല്‍സ്യബന്ധനത്തിന് പോവരുത്. തെക്ക് തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് കുളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെ 2.5 മീ. മുതല്‍ 3.1 മീ. വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ട്. മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ ഇടിമിന്നലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രതപാലിക്കണം.

ചെറുവള്ളങ്ങളിലും മറ്റും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളത്തില്‍ നില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. ആയതിനാല്‍ ഇത്തരം സമയത്ത് ഇരിക്കുന്നത് ഉചിതമായിരിക്കും. ബോട്ടുകളില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഡെക്കില്‍ ഇറങ്ങിനില്‍ക്കുന്നത് ഒഴിവാക്കണം. അകത്ത് സുരക്ഷിതമായി ഇരിക്കണം. മല്‍സ്യത്തൊഴിലാളികളുടെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ സുരക്ഷിതമാക്കിവയ്ക്കാന്‍ ശ്രമിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

prp

Leave a Reply

*