ഉം​പു​ന്‍; നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ബം​ഗ​ളി​ലെ​ത്തി

കോ​ല്‍​ക്ക​ത്ത: ഉം​പു​ന്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ടം നേ​രി​ട്ട പ​ശ്ചി​മ ബം​ഗാ​ളും ഒ​ഡീ​ഷ​യും സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​ല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി, ഗ​വ​ര്‍​ണ​ര്‍ ജ​ഗ്ദീ​പ് ദ​ന്‍​ക​ര്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

ഹെ​ലി​കോ​പ്റ്റ​റി​ല്‍ ദു​ര​ന്ത മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന മോ​ദി​യെ മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ര്‍​ണ​റും അ​നു​ഗ​മി​ക്കും. ഇ​തി​നു ശേ​ഷം ഉം​പു​ന്‍ ദു​ര​ന്തം വി​ത​ച്ച ഒ​ഡീ​ഷ​യി​ലെ മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങും. നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് മ​മ​ത ബാ​ന​ര്‍​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബം​ഗാ​ളി​നൊ​പ്പം രാ​ജ്യം മു​ഴു​വ​നു​ണ്ടെ​ന്നും ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​മെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഡ​ല്‍​ഹി​ക്കു പു​റ​ത്തേ​ക്കു സ​ഞ്ച​രി​ക്കു​ന്ന​ത്.

prp

Leave a Reply

*