മകനെയും തട്ടിയെടുത്ത് ഓടിയ പുള്ളിപ്പുലിയുടെ പിന്നാലെ പാഞ്ഞ അമ്മയുടെ പോരാട്ടത്തിന് മുന്നില്‍ കുട്ടിയെ തിരികെ നല്‍കി പുലി ഓടിയൊളിച്ചു

ഭോപ്പാല്‍ : പ്രപഞ്ചത്തിലെ പോരാളിയാണ് അമ്മയെന്ന സിനിമയിലെ വാചകം മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ സത്യമായിരിക്കുകയാണ്.

സിധി ജില്ലയിലെസഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന് സമീപമുള്ള ഗ്രാമത്തില്‍ പുള്ളിപ്പുലിയുടെ ഇരയാകേണ്ടിവരുമായിരുന്ന മകനെ നിരായുധയായി തോല്‍പ്പിച്ചിരിക്കുകയാണ് കിരണ്‍ എന്ന ആദിവാസി സ്ത്രീ.

ദേശീയ ഉദ്യാനത്തിലെ ബഫര്‍ സോണിലെ ബാഡി ജിരിയ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. പതിവുപോലെ വൈകുന്നേരം ഭര്‍ത്താവ് മടങ്ങിവരുന്നതും കാത്ത് കുടിലിന് പുറത്ത് തീ കൂട്ടിയിട്ട് അതിന് അരികില്‍ ഇരിക്കുകയായിരുന്നു കിരണും കുട്ടികളും. ആറുവയസുകാരനായ കുഞ്ഞിനെ നോട്ടമിട്ട് പതിങ്ങിയിരുന്ന പുലി ഞൊടിയിടയില്‍ കുട്ടിയെയും കടിച്ചെടുത്ത് ഓടി മറയുകയായിരുന്നു.

മറ്റൊന്നും ആലോചിക്കാതെ മടിയിലുണ്ടായിരുന്ന നവജാതശിശുവിനെ മറ്റ് കുട്ടികളില്‍ ഒരാളെ ഏല്‍പ്പിച്ചശേഷം കിരണ്‍ പുലിക്ക് പിന്നാലെ ഓടി. സ്വന്തം ജീവന്‍ പോലും അവഗണിച്ച്‌ പിന്നാലെ ഓടിയ മാതാവിന് ഇരുട്ടില്‍ കുറ്റിക്കാട്ടില്‍ പുലി കുഞ്ഞിനെ കഴിക്കുവാന്‍ ആരംഭിക്കുന്നത് കാണാന്‍ കഴിഞ്ഞു. നിമിഷനേരം പാഴാക്കാതെ മാതാവ് പുള്ളിപ്പുലിക്ക് നേരെ കുതിക്കുകയും, കുഞ്ഞിനെ പിടിച്ചു വലിച്ചെടുക്കുകയും ചെയ്തു. സര്‍വശക്തിയുമുപയോഗിച്ച്‌ കുട്ടിയെ വലിച്ചെടുക്കുകയിരുന്നു. അമ്മയുടെ പോരാട്ടത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ച്‌ പുലി ഓടിമറഞ്ഞു

prp

Leave a Reply

*