അമിത്ഷായുടെ സന്ദര്‍ശനം: ഒരുക്കങ്ങള്‍ വിലയിരുത്തി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിലയിരുത്തി.

തിങ്കളാഴ്ച രാവിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജുമാരുടെ യോഗം നടന്നു. തുടര്‍ന്ന് പട്ടികജാതി മഹാ സംഗമം നടക്കുന്ന ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററും പൊതുസമ്മേളനം നടക്കുന്ന ശംഖുമുഖം കടപ്പുറവും സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.

ഈ മാസം 29നാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത്. പാലക്കാട് ഇരട്ട കൊലപാതകങ്ങളുടെ പശ്ചത്തലത്തിലാണ് ബി.ജെ.പി മുതിര്‍ന്ന നേതാവ് കൂടിയായ ഷായുടെ സന്ദര്‍ശനം. അതിനിടെ, എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താന്‍ എത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആയുധങ്ങളുമായി ആലപ്പുഴ മണ്ണഞ്ചേരിയില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച സംഭവം ഏറെ ചര്‍ച്ചയായിട്ടുണ്ട്.

prp

Leave a Reply

*