ഊരാളുങ്കലിനെ പ്രശംസിച്ച്‌​ അമിത്​ ഷാ; ​”സഹകരണ മന്ത്രാലയം” സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ല

ന്യൂഡല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്​റ്റ്​ സൊസൈറ്റിയേയും കോഴിക്കോട്​ സഹകരണ ആശുപത്രിയേയും പ്രശംസിച്ച്‌​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ദേശീയ കോ ഓപ്പറേറ്റീവ്​ കോണ്‍ഗ്രസിലാണ്​ അമിത്​ ഷായുടെ പരാമര്‍ശം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മികച്ച സഹകരണ സംഘങ്ങളെ പരാമര്‍ശിക്കുന്നവേളയിലാണ്​ അമിത്​ ഷാ ഊരാളുങ്കല്‍ സൊസൈറ്റി, കോഴിക്കോട്​ ജില്ലാ ആശുപത്രി എന്നിവയെ പ്രശംസിച്ചത്​​.

സഹകരണമന്ത്രാലയവുമായി ബന്ധപ്പെട്ട്​ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്നും അമിത് ഷാ​ പറഞ്ഞു. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയമം മൂലം നിയന്ത്രിക്കും. സഹകരണം സംസ്ഥാന വിഷയമോ കേന്ദ്ര വിഷയമോ എന്ന തര്‍ക്കത്തിനില്ല. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക്​ ദേശീയ നയം കൊണ്ടു വരുമെന്നും അമിത്​ ഷാ പറഞ്ഞു.

സഹകരണ മേഖല രാജ്യത്തിന്‍റെ വികസനത്തിന്​ വലിയ പങ്കുവഹിച്ചിട്ടുണ്ട്​. ഇനി നമുക്ക്​ പുതുതായി ചിന്തിച്ച്‌​ തുടങ്ങാം. സഹകരണമേഖലയുടെ വ്യാപ്​തി വര്‍ധിപ്പിക്കാം. മേഖലയെ സുതാര്യമാക്കുകയാണ്​ ​സഹകരണ മന്ത്രാലയത്തിന്‍റെ ലക്ഷ്യമെന്നും അമിത്​ ഷാ പറഞ്ഞു. ആദ്യത്തെ സഹകരണ വകുപ്പ്​ മന്ത്രിയായി തന്നെ തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ട്​. ഇത്തരമൊരു അവസരം തന്നതില്‍ പ്രധാനമന്ത്രിക്ക്​ നന്ദിയറിയിക്കുകയാണെന്നും അമിത്​ ഷാ കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*