മകളെ റാംപില്‍ മുലയൂട്ടി അമേരിക്കന്‍ മോഡല്‍

മിയാമി: ക്യാറ്റ്‌വാക്കിനിടിയില്‍ മകളെ മുലയൂട്ടി അമേരിക്കന്‍ മോഡല്‍. മിയാമി സ്വിം സ്യൂട്ട് ഷോയിലാണ് വ്യത്യസ്തമായ ക്യാറ്റ്‌വാക്കുമായി മാര മാര്‍ട്ടിനെന്ന അമേരിക്കന്‍ മോഡലെത്തിയത്.

സ്വര്‍ണ്ണ നിറമുള്ള ബിക്കിനി ധരിച്ചാണ് മാര റാംപില്‍ ചുവടുവെച്ചത് . പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാൻ ബുദ്ധിമുട്ടുന്ന അമ്മമാരു‌ള്ള കാലത്താണ് അഞ്ചുമാസം പ്രായമുള്ള മകള്‍ ആരിയയ്ക്ക് മുലയൂട്ടി കൊണ്ട് മാരയെത്തിയത്.

പരിപാടിയുടെ ഭാഗമായുണ്ടാകുന്ന ശബ്ദകോലാഹലങ്ങള്‍ കുഞ്ഞിനെ അലോസരപ്പെടുത്താതിരിക്കാനായി കുഞ്ഞിന്‍റെ ചെവിയില്‍ നീല നിറത്തിലുള്ള ഹെഡ്‌ഫോണും വെച്ചിരുന്നു

prp

Related posts

Leave a Reply

*