ആലപ്പുഴയുടെ തീരത്ത്‌ നടക്കുന്ന മണല്‍ ഖനനം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന്‌ രാഹുല്‍

അമ്ബലപ്പുഴ: പരിസ്‌ഥിതി ലോല പ്രദേശമായ ആലപ്പുഴയുടെ തീരത്ത്‌ നടക്കുന്ന മണല്‍ ഖനനം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസിന്റെ രാഷ്‌ടീയ കാര്യസമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതിക്ക്‌ രാഹുല്‍ജി ഉറപ്പു നല്‍കി.

സമര പന്തലില്‍ എത്തിയ രാഹുലിനെ സമര പ്രവര്‍ത്തകര്‍ സ്വീകരിച്ചു. രാഹുല്‍ ഗാന്ധിയോടൊപ്പം അഡ്വ. എം. ലിജു, കെ.സി. വേണുഗോപാല്‍, സുധി ലാല്‍ തൃക്കുന്നപ്പുഴയും ഉണ്ടായിരുന്നു.
466-ാം ദിവസം സത്യാഗ്രഹം അനുഷ്‌ഠിച്ചത്‌ ആര്‍. അര്‍ജ്‌ജുനന്‍ ആണ്‌.സമരസമിതി പ്രവര്‍ത്തകരായ സുരേഷ്‌ കുമാര്‍ .എസ്‌ , ബി. ഭദ്രന്‍ ,കെ എ. ഷെഫീഖ്‌, നാസര്‍ ആറാട്ടുപുഴ , ഹാരിസ്‌ .
യു. കെ.എ. സെമീര്‍, കെ.സി. ശ്രീകുമാര്‍ , കാര്‍ത്തിക്‌ സുരേന്ദ്രന്‍ , ഷിബു പ്രകാശ്‌ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

prp

Leave a Reply

*