ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ ടോള്‍ബൂത്ത് വാഹനം ഇടിച്ചു തകര്‍ന്നു. കൊമ്മാടിയില്‍ സ്ഥാപിച്ച കൗണ്ടറുകളില്‍ ഒന്നാണ് പൂര്‍ണമായും പൊളിഞ്ഞത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ മരം കയറ്റിവന്ന ലോറിയാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ടോള്‍ പ്ലാസയിലെ ഒരു കാബിന്‍ മാത്രമാണ് തകര്‍ന്നത്. മറ്റ് ഗേറ്റുകള്‍ക്കും കാബിനുകള്‍ക്കും തകരാറില്ല.
വെള്ളിയാഴ്ചയാണ് ആലപ്പുഴ ബൈപ്പാസ് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെ വിരാമമായത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആകര്‍ഷണം.

