പൗരത്വനിയമ പ്രക്ഷോഭം: അഖില്‍ ​െഗാഗോയ്​ എം.എല്‍.എ​ക്ക്​ എതിരായ ഒരു ​കേസ്​ കൂടി കോടതി തള്ളി

ഗുവാഹതി: പൗരത്വനിയമ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ അസമിലെ സിബ്​സാഗര്‍ എം.എല്‍.എയും രായ്​ജോര്‍ ദള്‍ പ്രസിഡന്‍റുമായ അഖില്‍ ഗൊഗോയിക്കെതിരായ ഒരു കേസ്​ കൂടി എന്‍.ഐ.എ കോടതി​ തള്ളി. ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയ മറ്റൊരു കേസും നേരത്തെ തള്ളിയിരുന്നു. അറിയപ്പെട്ട കര്‍ഷക പ്രക്ഷോഭകനായ ഗൊഗോയ്​ അസമിലെ പൗരത്വനിയമ പ്രക്ഷോഭങ്ങളുടെ പേരില്‍ 2019 ഡിസംബര്‍ മുതല്‍ ജയിലിലായിരുന്നു. ആരോഗ്യ പ്രശ്​നങ്ങളുടെ പേരില്‍ ഗുവാഹതി മെഡിക്കല്‍ കോളജിലാണ്​ നിലവില്‍ അദ്ദേഹം.

ഗുവാഹതിയിലെ ചാന്ദ്​മാരിയില്‍ രജിസ്​റ്റര്‍ ചെയ്​ത കേസാണ്​ അവസാനമായി കോടതി തള്ളിയത്​. ദിബ്രുഗഢിലെ ചബുവയില്‍ രജിസ്​റ്റര്‍ ചെയ്​ത കേസ്​ ആദ്യം തള്ളി. യു.എ.പി.എ, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ്​ ഗൊഗോയ്​ക്കെതിരെ കേസ്​ എടുത്തിരുന്നത്​.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റ്​ മൂന്നു പേരെയും ഇതോടൊപ്പം കോടതി വിട്ടയച്ചു. ഗൊഗോയ്​ക്ക്​ ജാമ്യം നല്‍കിയതിനെതിരെ നേരത്തെ എന്‍.​ഐ.എ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി ഗൊഗോയിയെ ലക്ഷ്യമിടാനുള്ള എന്‍.ഐ.എ ശ്രമങ്ങള്‍ക്കേറ്റ​ തിരിച്ചടിയാണെന്ന്​

prp

Leave a Reply

*