എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരിപ്പൂരി കരണത്തടിച്ച ശിവസേനയുടെ എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയർ ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ കമ്പനി രണ്ടു പരാതികളും നല്‍കിയിട്ടുണ്ട്. മർദനമേറ്റ ഉദ്യോഗസ്ഥൻ സുകുമാർ (60) പൊലീസിൽ പരാതി നൽകി. എംപി വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തെന്ന് സുകുമാർ പറഞ്ഞു. സുകുമാറിനെ താൻ 25 തവണ അടിച്ചുവെന്നു മാധ്യമങ്ങൾക്കു മുന്നിൽ ഗെയ്ക്ക്‌വാദ് വെളിപ്പെടുത്തിയിരുന്നു.
