ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച: കാണാതായ 17 പര്‍വ്വതാരോഹകരില്‍ 11 പേര്‍ മരിച്ചു, രണ്ട് പേരെ രക്ഷിക്കാനായി, വ്യോമസേന തെരച്ചിലില്‍

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 11 പര്‍വ്വതാരോഹകര്‍ മരിച്ചു. രണ്ട് പേരെ വ്യോമസേന രക്ഷപ്പെടുത്തി. ഒക്ടോബര്‍ 18ന് പുറപ്പട്ടവരാണ് മരിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ മഞ്ഞുവീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് പര്‍വ്വതാരോഹകരും ഗൈഡുകളുമടക്കം 17 പേര്‍ കുടുങ്ങിയത്. ഇതില്‍ 11 പേരും മരിച്ചു.

ലംഖാഗ പാസില്‍ നിന്ന് ദൂരെയായാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം നടന്നുവരികയാണ്. ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയുമായും ഉത്തരാഖണ്ഡിലെ ഹര്‍സില്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ലംഖാഗ പാസ്.

ഈ മാസം 18നാണ് പര്‍വ്വതാരോഹക സംഘത്തെ കാണാതായത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ 20ാം തീയതി ദേശീയ ദുരന്ത പ്രതികരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററും തെരച്ചിലിന്റെ ഭാഗമായി. പര്‍വതാരാഹോകര്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് അധികൃതര്‍ എയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.

ഒക്ടോബര്‍ 20ന് എന്‍ഡിആര്‍എഫ് സംഘം പ്രവേശനം അനുവദനീയമായ 19,500 അടി ഉയരത്തില്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും പിറ്റേ ദിവസമാണ് ദൗത്യസംഘം രണ്ടിടങ്ങളിലായി കുടുങ്ങിയവരെ കണ്ടെത്തിയത്. ഇവിടെ നിന്ന് പിന്നീട് നാല് മൃതദേഹങ്ങളും കണ്ടെടുത്തു. രക്ഷപ്പെട്ടവരുടെ അടുത്തേയ്ക്ക് ഹെലികോപ്ടര്‍ എത്തിയെങ്കിലും അവരെ പുറത്തെത്തിക്കനായിട്ടില്ല. ഇതിനുവേണ്ടിയുള്ള ശ്രമം തുടരുകയാണ്.

22ന് ഒരാളെയും അഞ്ച് മൃതദേഹവും എത്തിച്ചു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയും കാറ്റുമാണ് രക്ഷാദൗത്യത്തിന് തിരിച്ചടി. മൃതദേഹങ്ങള്‍ ലോക്കല്‍ പോലീസിന് കൈമാറി. പരിക്കേറ്റവരെ ഹര്‍സിലില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉത്തരകാശിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

prp

Leave a Reply

*