ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്നവരില്‍ ഗുരുതര ലക്ഷണങ്ങള്‍ ഇല്ല

ഞായറാഴ്ച അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മൂവായിരത്തി അഞ്ഞൂറോളം കേസുകളായിരുന്നു സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്ക് മുമ്ബ് 300ല്‍ താഴെ മാത്രം പ്രതിദിന കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്. മറ്റ് പല അഫ്രിക്കന്‍ രാജ്യങ്ങളും ജര്‍മനി, ഇറ്റലി, ഇസ്രയേല്, നെതര്ലാന്ഡ്സ്, ഓസ്ട്രേലിയ, മാലദ്വീപ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില് ഏതു സമയവും ഒമിക്രോണ് വകഭേദം റിപ്പോര്ട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് പ്രസിഡന്റിന്റെ ചീഫ് മെഡിക്കല് ഓഫീസര് ആന്റണി ഫൗസി അഭിപ്രായപ്പെട്ടത്.

ഡെല്‍റ്റയെക്കാള്‍ ഇരട്ടി മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍ പുതിയ വകഭേദം കൂടുതല്‍ അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം. വൈറസിന്റെ തീവ്രത, വാക്സിന്‍ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച്‌ പഠനങ്ങല്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടതുണ്ട്. ജര്‍മനിയിലാണ് നിലവില്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്ബതിനായിരത്തിന് മുകളിലാണ് ഇവിടെ പ്രതിദിന കേസുകള്‍. ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, അമേരിക്ക എന്നിവടങ്ങളിലും കേസുകളുടെ എണ്ണം കൂടുതലാണ്. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം 52,15,830 പേര്‍ ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചു.

ഗുരുതര ലക്ഷണങ്ങള്‍ ഇല്ല
ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്നവരില്‍ ​​ഗുരുതരമായ രോ​ഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (സാമ) ചെയര്‍മാന്‍ ആഞ്ചലിക് കോറ്റ്സി പറഞ്ഞു. ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായ രോ​ഗലക്ഷണങ്ങളാണ് ഇവരില്‍ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ കുറേ ആഴ്ചകളായി രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ആഴ്ചയില്‍ ഒന്നോ രണ്ടോ ആയിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനും കേസുകള്‍ വര്‍ധിച്ചതിനും ശേഷം ഇത് കൂടി. പുതിയ വകഭേദം ചെറുപ്പക്കാരിലും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന ആരോ​ഗ്യവാന്മാരായ പുരുഷന്മാരിലടക്കം പൊതുവെ കടുത്ത ക്ഷീണം, ശരീരവേദന, തലവേദന, തൊണ്ടയില്‍ കരകരപ്പ് എന്നിവയുണ്ടാകുന്നുണ്ട്. ചുമയോ, രുചിയോ മണമോ ഇല്ലാതാകുന്ന അവസ്ഥയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോ​ഗിയുമായി സമ്ബര്‍ക്കത്തില്‍ വരുന്നവരില്‍ മുമ്ബത്തേക്കാള്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

prp

Leave a Reply

*