ഇന്ന് ആഷാഢ അമാവാസി: ഈ ശുഭദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൂജാ വിധികളെക്കുറിച്ചും അറിയാം

ഹിന്ദു കലണ്ടറിലെ നാലാം മാസമായ ആഷാഢ മാസത്തില്‍ വരുന്ന കൃഷ്ണപക്ഷത്തിന്റെയും അമാവാസിയുടെയും അവസാന ദിവസമാണ് ആഷാഢ അമാവാസി എന്നറിയപ്പെടുന്നത്. ഈ വര്‍ഷം ഇന്നാണ് (2021 ജൂലൈ 9 ) ഈ ശുഭദിനം ആചരിക്കുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച്‌, ഈ ദിവസം പൃതൃക്കള്‍ അല്ലെങ്കില്‍ മരിച്ച പൂര്‍വ്വികര്‍ ഭൂമി സന്ദര്‍ശിക്കുന്ന ദിനമാണ്. അതിനാല്‍ ആളുകള്‍ വഴിപാടുകളം മറ്റും നടത്തി അവരെ ആരാധിക്കും. ഈ ദിവസം പൃതൃക്കളെ ആരാധിക്കുന്നത് അവരുടെ ബന്ധുക്കള്‍ക്കും തലമുറകള്‍ക്കും സമാധാനവും സമൃദ്ധിയും നല്‍കുമെന്നാണ് വിശ്വാസം. കൂടാതെ, ഈ ദിനം ഭക്തിപൂര്‍വ്വം ആചരിക്കുന്നതിലൂടെ ജാതക പ്രകാരമുള്ള ഗ്രഹ ദോഷം, പൃതൃ ദോഷം, ശനി ദോഷം എന്നിവ മാറിക്കിട്ടുമെന്നും കരുതപ്പെടുന്നു. കൂടാതെ, മരിച്ച കുടുംബാംഗത്തിന്റെ ആത്മാവിന് ശാന്തി നല്‍കുന്നതിനാല്‍ ഈ ദിവസം ഉപവാസം ആചരിക്കുന്നതും നല്ലതാണ്.

ആഷാഢ അമാവാസി 2021: തീയതിയും ശുഭമുഹൂര്‍ത്തവും അറിയാം തീയതി: ജൂലൈ 9, വെള്ളി
ശുഭ മുഹൂര്‍ത്തം ആരംഭിക്കുന്നത്: ജൂലൈ 9ന് രാവിലെ 05:16ന്
ശുഭ മുഹൂര്‍ത്തം അവസാനിക്കുന്നത്: ജൂലൈ 10ന് രാവിലെ 06:46ന്

ആഷാഢ അമാവാസിയുടെ പ്രാധാന്യം

ഗരുഡ പുരാണം അനുസരിച്ച്‌, ആഷാഢ അമാവാസി വ്രതം അനുഷ്ഠിക്കുകയും പൂജകള്‍ നടത്തുകയും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ എല്ലാത്തരം ദോഷങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും മോചിതരാകും എന്നാണ് വിശ്വാസം. മരിച്ച്‌ പോയവരുടെ പേരില്‍ ഈ ദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വളരെ ശുഭകരമാണ്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും മരിച്ചവരുടെ ആത്മാക്കള്‍ക്ക് ശാന്തി നല്‍കുമെന്നാണ് വിശ്വാസം.

ആഷാഢ അമാവാസി പൂജാ വിധികള്‍

അതിരാവിലെ എഴുന്നേല്‍ക്കുക, കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക.
ആഷാഢ അമാവാസി വ്രതം അനുഷ്ഠിക്കുക.
ആല്‍ മരത്തെ ആരാധിക്കുകയും മന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്യുക.
പൂര്‍വ്വികര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുക, ഭക്ഷണവും മറ്റും ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുകയും ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും നീങ്ങുകയും ചെയ്യുമെന്നാണ് വിശ്വാസം.
ഈ ദിവസം ശിവനെയും ആല്‍ മരത്തെയും ഹനുമാനെയും ശനി ദേവനെയും പ്രാര്‍ത്ഥിക്കുന്നത് ശുഭകരമാണ്.
ഹിന്ദു വിശ്വാസമനുസരിച്ച്‌, വായു, ജലം, തീ, ആകാശം, ഭൂമി എന്നിങ്ങനെയുള്ള പഞ്ചമഹാ ഭൂതങ്ങളെ പ്രാര്‍ത്ഥിക്കുന്നതും ശുഭകരമാണ്.

നിങ്ങളുടെ ജാതകത്തില്‍ കാളസര്‍പ്പ ദോഷം ഉണ്ടെങ്കില്‍, അമാവാസി ദിനത്തില്‍ ഇതിന് പരിഹാരങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്നും വിശ്വാസമുണ്ട്. ആഷാഢ അമാവാസി ദിനത്തില്‍ അരിമാവും പഞ്ചസാരയും ചേര്‍ത്ത് ഉറുമ്ബുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നല്ലതാണെന്നും ചില വിശ്വാസങ്ങളുണ്ട്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ നിരവധി പ്രശ്നങ്ങള്‍ നീക്കം ചെയ്യപ്പെടുമത്രേ. സാമ്ബത്തിക രംഗത്ത് വളരെയധികം ലാഭം നേടാനും ഈ പരിഹാരം സഹായിക്കുമെന്നാണ് വിശ്വാസം.

prp

Leave a Reply

*