വനം മന്ത്രി എ കെ ശശീന്ദ്രന് കോവിഡ്; ആശുപത്രിയില്‍

തിരുവനന്തപുരം: വനം മന്ത്രി എ കെ ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്.

അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതുപരിപാടികള്‍ റദ്ദാക്കി.

ശശീന്ദ്രനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

prp

Leave a Reply

*