ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള
പരിധി ഉയര്‍ത്തിയെന്ന് ആര്‍ബിഐ അറിയിച്ചു. ഇപ്പോള്‍ ഒരു ദിവസം പതിനായിരം രൂപ വരെ പിന്‍വലിക്കാം. 4500 എന്ന പരിധിയില്‍ നിന്നാണ് 10,000 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്. കറന്റ് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപവരെ എടുക്കാമെന്നും ആര് ബിഐ അറിയിച്ചു. സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തുടരും.